റഫീഞ്ഞയുടെ മേലുള്ള സാവിയുടെ വിശ്വാസം നഷ്ട്ടപ്പെടുന്നു ?
ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും തരകേടില്ലാത്ത അവസ്ഥയില്‍ ആണ് എങ്കിലും മുന്നേറ്റ നിരയിലെ താരങ്ങളുടെ പ്രകടനത്തില്‍ ബാഴ്സലോണ തീരെ തൃപ്തര്‍ അല്ല. ഫെലിക്സ്,ടോറസ്,ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവരെ പോലെ പ്രതിഭയാര്‍ന്ന താരങ്ങള്‍ ടീമില്‍ ഉണ്ട് എങ്കിലും ഇവരാരും ഓണ്‍ ദി മാര്‍ക്ക് പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഇതില്‍ തമ്മില്‍ പരസ്പര ഭേദം ഉള്ളത് ഫെലിക്സും ലെവന്‍ഡോസ്ക്കിയും ആണ്.

ഉസ്മാന്‍ ഡെംബാലെ പോയിട്ടും ടീമില്‍ ആദ്യ ഇലവനില്‍ ഇടം നേടാന്‍ പോലും പാടുപ്പെടുന്ന റഫീഞ്ഞയെ അടുത്ത സമ്മറില്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ മാനേജ്മെന്‍റ്.കഴിഞ്ഞ സമ്മറില്‍ 55 മില്യണ്‍ യൂറോക്ക് ടീമില്‍ എത്തിയ താരം ബാഴ്സക്ക് വേണ്ടി തരകേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു എങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ താരം വല്ലാതെ കഷ്ട്ടപ്പെടുന്നു.സാവിയില്‍ നിന്ന് താരത്തിനു വളരെ അധികം പിന്തുണ ലഭിക്കുന്നുണ്ട് എന്നിട്ടും നിലവാരം ഉയര്‍ത്താന്‍ താരത്തിനു കഴിയുന്നില്ല.അടുത്ത സമ്മറില്‍ താരത്തിനു വേണ്ടി ചെല്‍സിയും ന്യൂ കാസിലും ഓഫര്‍ കൊണ്ടുവരും എണ്ണ പ്രതീക്ഷയില്‍ ആണ് ബാഴ്സലോണ.