കോള്‍ പാമർ, റിക്കോ ലൂയിസ് എന്നിവര്‍ക്ക് ഇംഗ്ലണ്ട് ടീമില്‍ നിന്ന് കോള്‍ അപ്പ് ലഭിച്ചു
മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരായ ഈ മാസത്തെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായി മൂന്നു യുവ താരങ്ങള്‍ക്ക് അവസരം ഇംഗ്ലണ്ട് ടീം നല്കിയിരിക്കുന്നു. ചെൽസിയുടെ കോൾ പാമർ, മാഞ്ചസ്റ്റർ സിറ്റിയുടെ റിക്കോ ലൂയിസ്, ആസ്റ്റൺ വില്ലയുടെ എസ്റി കോൻസ എന്നിവര്‍ക്ക് ആണ് നാഷണല്‍ ടീമിലേക്ക് വിളി ലഭിച്ചിരിക്കുന്നത്.ചെൽസിയിൽ ചേർന്നതിന് ശേഷം പാമർ നാല് ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.ഇന്നലെ നടന്ന ത്രിലര്‍ മല്‍സരത്തില്‍ ഇദ്ദേഹം നേടിയ ഗോളില്‍ ആണ് ചെല്‍സി സമനില നേടിയത്.

വില്ലയെ ലീഗ് സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തുന്നതിൽ 26 കാരനായ കോൻസ നിർണായക പങ്ക് വഹിച്ചു. 18 കാരനായ ലൂയിസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്കായി ഇതുവരെ പത്തു മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.സിറ്റി കോച്ച് ആയ പെപ്പ് ഈ യുവ താരത്തിന്‍റെ പ്രകടനത്തില്‍ ഈ അടുത്ത് വളരെ അധികം മതിപ്പ് അറിയിച്ചിരുന്നു.കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ആദ്യ ടീമിൽ ഇടംനേടിയ ജെയിംസ് മാഡിസൺ, ലൂയിസ് ഡങ്ക്, കാളം വിൽസൺ എന്നിവർ പരിക്കുമൂലം ടീമില്‍ നിന്ന് പിൻമാറി.റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനും പരിക്ക് ഉണ്ടെങ്കിലും അദ്ദേഹത്തിനെ ഇപ്പൊഴും ടീമില്‍ നിന്ന് മാറ്റിയിട്ടില്ല.