ക്ഷമയ്ക്ക് ഫലമുണ്ടായെന്ന് ഹാരി മഗ്വയർ !!!!
എറിക് ടെൻ ഹാഗിന്റെ ടീമിൽ തിരിച്ചെത്തിയതിന് ശേഷം വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള തന്റെ തീരുമാനം വളരെ അധികം ശരി ആണ് എന്ന് തെളിയിക്കാന്‍ വളരെ ഏറെ കഷ്ട്ടപ്പെട്ടു എന്ന് ഹാരി മഗ്വയര്‍ വെളിപ്പെടുത്തി.ടെൻ ഹാഗിന്റെ കീഴിലുള്ള നിരാശാജനകമായ ആദ്യ സീസണിന് ശേഷം, ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് മാറാൻ മഗ്വെയർ അടുത്തിരുന്നു, പക്ഷേ ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.അദ്ദേഹത്തിന് വേണ്ട പിന്തുണ ആ സമയത്ത് കോച്ച് ടെന്‍ ഹാഗ് നല്‍കിയിട്ടുണ്ട്.

“കഴിഞ്ഞ സീസണില്‍ എന്‍റെ പ്രകടനത്തില്‍ എനിക്കു വളരെ അധികം തൃപ്തിയുണ്ട്.എന്നാല്‍ ലിച്ച മാര്‍ട്ടിനസും വരാനെയും ക്ലീന്‍ ചീട്ടുകള്‍ നേടി കൊണ്ട് ടീമിന്‍റെ പ്രകടനത്തില്‍ വളരെ അധികം മാറ്റം വരുത്തി.എന്നാല്‍ ഞാന്‍ ആത്മവിശ്വാസം കൈവിട്ടില്ല.വളരെ അധികം ക്ഷമയോടെ കാത്തിരുന്ന എനിക്കു ഒടുവില്‍ ഇപ്പോള്‍ ആണ് അവസരം ലഭിച്ചത്.ഇപ്പോഴത്തെ എന്‍റെ പ്രകടനം വളരെ ഏറെ ഞാന്‍ ആസ്വദിക്കുന്നുണ്ട്.” മഗ്വയര്‍ മാധ്യമങ്ങളോട് പറഞ്ഞു.