മാധ്യമങ്ങളുടെ വിമര്‍ശനം അതിര് കടക്കുന്നു
ഞായറാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തിൽ അലാവസിനെ 2-1ന് തോൽപ്പിച്ച് ബാഴ്സലോണ ലീഗില്‍ തങ്ങളുടെ നില കൂടുതല്‍ ഭദ്രം ആക്കി എങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ മാനേജര്‍ സാവി തീരെ തൃപ്തന്‍ അല്ല.മികച്ച മിഡ്ഫീല്‍ഡര്‍, ലോകോത്തര സ്ട്രൈക്കര്‍ എന്നിവര്‍ ടീമില്‍ ഉണ്ടായിരുന്നിട്ടും വളരെ ദുര്‍ബലമായ അവസരങ്ങള്‍ ആണ് ബാഴ്സലോണ സൃഷ്ട്ടിച്ചത്. അറൂഹോ, കൂണ്ടേ, ബാല്‍ഡേയ്, കാന്‍സലോ എന്നിവര്‍ നയിക്കുന്ന പ്രതിരോധ മേഘലയും ഇന്നലെ മോശം ഫോമില്‍ ആയിരുന്നു.

“ഞങ്ങളുടെ താരങ്ങള്‍ എല്ലാം വളരെ അധികം സമ്മര്‍ദത്തില്‍ ആണ്.പരിക്ക് മൂലം പലരും ഞങ്ങളെ വിട്ടു പോയി.റെഗുലര്‍ ടീമായി ഞങ്ങള്‍ ഇതുവരെ കളിച്ചിട്ടില്ല.അര്‍ക്കെങ്കിലും എപ്പോഴെങ്കിലും പരിക്ക് ഉണ്ടായി കൊണ്ടിരിക്കും.ഇന്നലത്തെ മല്‍സരത്തില്‍ താരങ്ങളെ സമ്മര്‍ദത്തില്‍ നിന്നു രക്ഷിക്കാന്‍ എനിക്കു വളരെ ഏറെ പാടുപ്പെടേണ്ടി വന്നു.കാര്യങ്ങള്‍ മോശമായി ഇരിക്കുമ്പോള്‍ സ്പാനിഷ് മാധ്യമങ്ങള്‍ ആണെങ്കില്‍ എരി തീയില്‍ എണ്ണ ഒഴിക്കുകയാണ്.ഞങ്ങളുടെ ടീമില്‍ അധികവും യുവ താരങ്ങള്‍ ആണ്.അവര്‍ക്ക് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ എങ്ങനെ മറികടക്കണം എന്ന് അറയില്ല.” സാവി മല്‍സരശേഷം പറഞ്ഞു.