സമനില നേടിയിട്ടും ഈ സിറ്റി ടീമിനെ വാനോളം പുകഴ്ത്തി പെപ്പ്
ഇന്നലത്തെ മല്‍സരത്തില്‍ അവസാന മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ചെല്‍സിക്കേതിരെ ജയം നേടാനുള്ള അവസരം നഷ്ട്ടപ്പെടുത്തിയ സിറ്റി താരങ്ങളെ പെപ്പ് പ്രശംസിച്ചു.മല്‍സരത്തിന് ശേഷം ഇംഗ്ലിഷ് മാധ്യമങ്ങള്‍ സിറ്റിയെ കളിയാക്കുമ്പോള്‍ പ്രശംസ നല്കി കൊണ്ട് പെപ്പ് വേറിട്ട് നിന്നു.ട്രെബിള്‍ നേടിയത്തിന് ശേഷം തന്റെ ടീമിന്റെ പിച്ചിലെ നിലവാരം കുറഞ്ഞോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇന്നലത്തെ മല്‍സരത്തിന് ശേഷം അത് തെറ്റ് ആണ് എന്നു മനസ്സിലാക്കിയതായും പെപ്പ് വെളിപ്പെടുത്തി.

“ചെല്‍സിയെ പോലൊരു ടീം വളരെ മോശ അവസ്ഥയില്‍ പോലും മികച്ച രീതിയില്‍ ആണ് കളിച്ചത്.വളരെ സുഗമം ആയി മൂന്നു പോയിന്റ് നേടാനുള്ള അവസരം സിറ്റി കളഞ്ഞു കുളിച്ചു എന്ന പറയുന്നവര്‍ക്ക് ഫൂട്ബോളിനെ കുറിച്ച് ഒന്നും അറയില്ല.ഞാന്‍ വന്നപ്പോള്‍ മുതല്‍ എന്റെ ടീമിനെ ഏറ്റവും കൂടുതല്‍ പരീക്ഷിച്ച ടീം അത് ചെല്‍സിയാണ്.പ്രീമിയര്‍ ലീഗിലെ മികച്ച ടീം ഇവര്‍ തന്നെ ആണ് എന്നു പറയേണ്ടി വരും.” മല്‍സരശേഷം മാധ്യമങ്ങളോട് പെപ്പ് പറഞ്ഞു.