” ലോകോത്തര താരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നത് വേദി പങ്കിടുന്നത് ഒരു സ്വപ്നമായി തോന്നുന്നു “- ജൂലിയൻ അൽവാറസ്
2022-23ൽ ക്ലബ്ബിനും രാജ്യത്തിനുമൊപ്പം ചരിത്രം സൃഷ്ടിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ എർലിംഗ് ഹാലൻഡിനും അർജന്റീനയ്‌ക്കൊപ്പം ലയണൽ മെസ്സിക്കുമൊപ്പം കളിക്കുക എന്നത് ഇപ്പൊഴും ഒരു സ്വപ്നമായി തോന്നുന്നു എന്ന് വെളിപ്പെടുത്തി ജൂലിയൻ അൽവാരസ്.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്‌എ കപ്പ് ട്രെബിൾ,ലോകക്കപ്പ് എന്നിവ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി അൽവാറസ്.

“കഴിഞ്ഞ സീസണ്‍ എങ്ങനെ ഞാന്‍ പൂര്‍ത്തിയാക്കി എന്നത് ആലോചിച്ചാല്‍ ഇപ്പൊഴും എന്‍റെ തല ചുറ്റും.അത്രക്ക് കഠിനം ആയിരുന്നു അത്.ഓരോ മല്‍സരവും ഒന്നിന്നൊന്ന് മികച്ചത്.എന്നാല്‍ ലോകോത്തര താരങ്ങള്‍ക്കിടയില്‍ കളിച്ച് മുന്നേറി വരുക എന്നത് വലിയ കാര്യമായി ഞാന്‍ കണക്കാക്കുന്നു.അര്‍ജന്‍റീനയില്‍ മെസ്സിയും സിറ്റിയില്‍ ഹാലണ്ടും നിലവിലെ ഫൂട്ബോള്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണ്.അവരില്‍ നിന്ന് ഒരുപാട് നമുക്ക് പഠിച്ചു എടുക്കാന്‍ ഉണ്ട്.ഇരുവരെയും പോലെയുള്ള തലയെടുപ്പുള്ള താരങ്ങള്‍ക്ക് ഒപ്പം വേദി പങ്കിടുക എന്നത് വളരെ അഭിമാനകരമായ കാര്യം ആണ്.” അല്‍വാറസ് ഈഎസ്പിഎന്നിനോട് പറഞ്ഞു.