അൽ ഇത്തിഹാദിനു വേണ്ടി കരീം ബെൻസെമ ആദ്യ ഹാട്രിക്ക് നേടി
വെള്ളിയാഴ്ച ജിദ്ദയിൽ നടന്ന ഹോം ഗ്രൗണ്ടിൽ അബയെ 4-2ന് തോൽപ്പിച്ച് ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനു വേണ്ടി കരീം ബെൻസെമ തന്റെ ആദ്യ സൗദി പ്രോ ലീഗ് ഹാട്രിക്ക് നേടി.കഴിഞ്ഞ വേനൽക്കാലത്ത് റയൽ മാഡ്രിഡ് വിട്ട് സൗദി അറേബ്യയിലേക്ക് മാറിയ ബെൻസെമ,38-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സ്കോറിംഗ് ആരംഭിച്ചു.’

എതിര്‍ ടീം സമനില ഗോള്‍ നേടിയത്തിന് ശേഷം ബെന്‍സെമ നല്കിയ അസിസ്റ്റില്‍ ആണ് അല്‍ ഇത്തിഹാദ് വീണ്ടും ലീഡ് നേടിയത്.ഇത്തവണ ഗോള്‍ കണ്ടെത്തിയത് ബ്രസീലിയൻ താരം ഇഗോർ കൊറോനാഡോയാണ്.പിന്നീട് 67,69 മിനുട്ടുകളില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ തന്നെ മല്‍സരം അബയില്‍ നിന്നും തട്ടി എടുത്തു.85 ആം മിനുട്ടില്‍ അബക്ക് വേണ്ടി ഫഹദ് ബിൻ ജുമയഃ രണ്ടാം ഗോള്‍ നേടി എങ്കിലും സ്കോര്‍ലൈന്‍ കൂട്ടാന്‍ അല്ലാതെ അത് വേറെ ഒന്നിന്നും ഉപകരിച്ചില്ല.