തോളിന് പരിക്കേറ്റ ബെല്ലിംഗ്ഹാം രണ്ടാഴ്ച വിശ്രമത്തില്‍
കഴിഞ്ഞയാഴ്ച റയോ വല്ലക്കാനോയ്‌ക്കെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റ മിഡ്‌ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം അടുത്ത രണ്ടാഴ്ച്ച വിശ്രമത്തില്‍ ആയിരിയ്ക്കും എന്നു റയല്‍ മാഡ്രിഡ് രേഖപ്പെടുത്തി.വലൻസിയയ്‌ക്കെതിരായ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ബെല്ലിംഗ്ഹാം ടീമില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി കഴിഞ്ഞിരിക്കുന്നു.

ഈ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ താരം ഇംഗ്ലണ്ട് ടീമിലേക്ക് പോയേക്കില്ല.യൂറോപ്പിയന്‍ യോഗ്യത മല്‍സരങ്ങള്‍ക്ക് വേണ്ട ഇംഗ്ലണ്ട് ടീമില്‍ നിലവില്‍ ജൂഡിനെ കൂടാതെ മാഡിസണും പരിക്ക് ആണ്.എന്നാല്‍ ഇതിനകം തന്നെ ഇംഗ്ലണ്ട് ടീം യോഗ്യത നേടി കഴിഞ്ഞിരിക്കുന്നു.അതിനാല്‍ ഇവരുടെ അഭാവം ഇംഗ്ലണ്ട് ടീമിന് വലിയ പ്രശ്നം ആകാന്‍ വഴിയില്ല.റയലിലെ സൂപ്പര്‍സ്റ്റാര്‍ ആയ താരത്തിന്‍റെ മികവില്‍ ആണ് ഇത്രയും കാലം അവര്‍ ജയിച്ചു മുന്നേറിയിരുന്നത്.ജൂഡിനെ കൂടാതെ പുതിയ യുവ താരമായ ആര്‍ദ ഗൂളറിനും പരിക്ക് മൂലം കുറച്ച് ആഴ്ചത്തേക്ക് കളിയ്ക്കാന്‍ കഴിയില്ല.