കരിയറില്‍ താന്‍ വെച്ച് ഫൌളുകളെ ന്യായീകരിച്ച് റോയ് കീന്‍
സ്റ്റിക്ക് ടു ഫുട്ബോൾ പോഡ്കാസ്റ്റിൽ അതിഥിയായി വന്ന യുണൈറ്റഡ് ഇതിഹാസം റോയ് കീന്‍ തന്‍റെ കരിയറില്‍ തനിക്ക് ലഭിച്ച റെഡ് കാര്‍ഡുകളെ വിലയിരുത്തി സംസാരിച്ചു.ഓൾഡ് ട്രാഫോർഡിലെ 12 വർഷത്തെ കരിയറില്‍ താരത്തിന് പതിനൊന്നു തവണ റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ ഏഴു കാര്‍ഡുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.

“95 ല്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മല്‍സരത്തില്‍ ഗരത്ത് സൌത്ത്ഗേറ്റിനെ ഫൌള്‍ ചെയ്തതില്‍ എനിക്ക് തീരെ പശ്ചാതാപം ഇല്ല.മല്‍സരത്തില്‍ ഉടനീളം അദ്ദേഹം എന്നെ പരിക്ക് ഏല്‍പ്പിക്കാന്‍ ശ്രമിച്ചു.അദ്ദേഹം എന്‍റെ കാല്‍ ലക്ഷ്യമിട്ട് കളിക്കുന്ന പോലെ എനിക്ക് തോന്നി.അതിനാല്‍ ആണ് ഞാന്‍ അങ്ങനെ ചെയ്തത്.ആള്‍ഫ് ഇങ്ങേക്കെതിരെ നടന്ന ഫൌളും അങ്ങനെ തന്നെ ആയിരുന്നു.അയാള്‍ എന്നെ വെച്ച ഫൌളിന് മറുപടി നല്കുക എന്നത് മാത്രം ആയിരുന്നു എന്‍റെ മനസ്സില്‍.ഞാന്‍ ഫൌള്‍ ചെയ്തതും ഇങ്കെ സോമര്‍സ്ലോട്ട് അടിച്ച് വീണു.ഇത് കണ്ട റഫറി എന്നെ പുറത്താക്കി.”പോഡ്കാസ്റ്റില്‍ കീന്‍ വെളിപ്പെടുത്തി.ഏര്‍ലിങ് ഹാലണ്ടിന്‍റെ പിതാവ് ആയ ആള്‍ഫ് ഇങ്കെ ഈ സംഭവത്തിന് ശേഷം എസിഎല്‍ പരിക്ക് പറ്റി കരിയര്‍ തന്നെ നിര്‍ത്തിയിരുന്നു.