കെവിന്‍ ഡി ബ്രൂയ്നക്കും ഇനിയും സാവകാശം നല്കാന്‍ പെപ്പ് ഗാര്‍ഡിയോള
സ്റ്റാർ പ്ലേമേക്കർ കെവിൻ ഡി ബ്രൂയ്‌ൻ പരിശീലനത്തിലേക്ക് മടങ്ങി എത്തണം എങ്കില്‍ ഇനിയും കുറച്ച് ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള വെള്ളിയാഴ്ച സ്ഥിരീകരിച്ചു.ബെൽജിയൻ മിഡ്ഫീൽഡർ ബേൺലിക്കെതിരായ ആദ്യ മല്‍സരത്തില്‍ തന്നെ പരിക്ക് സംഭവിച്ച് പുറത്തേക്ക് പോയി.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ മുതല്‍ക്ക് തന്നെ താരത്തിനെ ഈ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.

“കെവിന്‍ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് എന്നോടു പറഞ്ഞു എങ്കിലും അദ്ദേഹത്തിനെ ഇപ്പോള്‍ തന്നെ കൊണ്ടുവരാന്‍ എനിക്ക് ധൈര്യം ഇല്ല.ഇനിയും ആഴ്ചകള്‍ കഴിഞ്ഞ് മാത്രമേ എനിക്ക് അദ്ദേഹത്തെ പരിശീലന സെഷനുകളില്‍ കണ്ടാല്‍ മതി.നിലവില്‍ ക്ലബ് മികച്ച ഫോമില്‍ ആണ് എന്നതിനാല്‍ താരത്തിന് മേല്‍ ഒട്ടും സമ്മര്‍ദം നല്കാതിരിക്കുക എന്നതാണു ഞങ്ങളുടെ പദ്ധതി.അതിനാല്‍ താരത്തിന്‍റെ ട്രീറ്റ്മെന്‍റ് പതുക്കെ ആക്കാന്‍ ഞാന്‍ ഫിസിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.” പെപ്പ് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.