സമ്മര്‍ദത്തില്‍ നിന്ന് കരകയറാന്‍ യുണൈറ്റഡ് ; ലൂട്ടോണ്‍ സിറ്റി എതിരാളി
ഈ ആഴ്ച്ച ചാമ്പ്യന്‍സ് ലീഗിലെ മോശം തോല്‍വിയില്‍ നിന്ന് കരകയറാനുള്ള ലക്ഷ്യത്തില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.കോപ്പന്‍ഹാഗനെതിരെ 4-3 നു പരാജയപ്പെട്ട ഡെവിള്‍സ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനതാണ്.പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് ആണ് ഇപ്പോള്‍ ഈ യുണൈറ്റഡ്.എന്തു വില കൊടുത്തും ടോപ് സിക്സ് സ്ഥാനത്ത് എത്താനുള്ള പ്രഷര്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്.

ഇന്നതെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടാന്‍ പോകുന്നത് ഔട്ട് ഓഫ് ഫോമില്‍ ഉള്ള ലൂട്ടോണ്‍ സിറ്റിയെ ആണ്.കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആവാതെ പോയ ടീം ഇപ്പോള്‍ പതിനേഴാം സ്ഥാനത്താണ്.ദുര്‍ഭലര്‍ ആയ ടീം ആണ് എങ്കിലും ഇവരെ പരാജയപ്പെടുത്തിയാല്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരത്തിന്റെ കിക്കോഫ്.