പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ടോട്ടന്‍ഹാം ബോസ്
കരിയര്‍ ആരംഭിച്ചത് മുതല്‍ ‘ബെസ്റ്റ് പ്രീമിയര്‍ ലീഗ് മാനേജര്‍ ” എന്ന ബഹുമതി തുടര്‍ച്ചയായി മൂന്നു തവണ നേടി എന്ന റെകോര്‍ഡ് സ്വന്തമാക്കി ടോട്ടൻഹാമിന്റെ ആംഗെ പോസ്റ്റെകോഗ്ലോ. ഒക്ടോബറിൽ ലൂട്ടൺ, ഫുൾഹാം, ക്രിസ്റ്റൽ പാലസ് എന്നിവയ്‌ക്കെതിരെ സ്പർസ് വിജയിച്ചിരുന്നു.കഴിഞ്ഞ മാസത്തില്‍ അധിക സമയവും ടോട്ടന്‍ഹാം തന്നെ ആയിരുന്നു പ്രീമിയര്‍ ലീഗിലെ ലീഡര്‍മാര്‍.

അന്റോണിയോ കോണ്ടെ, ഗാർഡിയോള, യുർഗൻ ക്ലോപ്പ് എന്നിവർ മാത്രമാണ് ഇതിന് മുമ്പ് തുടർച്ചയായി മൂന്ന് മാസങ്ങളിൽ അവാർഡ് നേടിയത്.കഴിഞ്ഞ ആഴ്ച്ചയില്‍ ആണ് ടോട്ടന്‍ഹാം ഈ സീസണിലെ ആദ്യ തോല്‍വി നേരിട്ടത്.ചെല്‍സിക്കേതിരെ 4-1 നു ആണ് അവര്‍ തോല്‍വി നേരിട്ടത്.പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് ബഹുമതി വാങ്ങിയ ആദ്യത്തെ ഓസ്ട്രേലിയന്‍ മാനേജറും ഇദ്ദേഹം തന്നെ ആണ്.