കണങ്കാലിന് പരിക്കേറ്റ മാഡിസണ്‍ യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും
കണങ്കാലിന് പരിക്കേറ്റതിനാൽ ജെയിംസ് മാഡിസൺ ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ നിന്ന് പിന്മാറി.മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരെ ആണ് ഇംഗ്ലണ്ട് ഈ ബ്രേക്കില്‍ കളിയ്ക്കാന്‍ പോകുന്നത്.എതിരാളികളായ ചെൽസിക്കെതിരെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.താരത്തിന്റെ അഭാവം ടോട്ടന്‍ഹാമിന് വലിയ തിരിച്ചടിയായി.

ജൂണിൽ തരംതാഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റിയിൽ നിന്നും ടോട്ടന്‍ഹാമിലേക്ക് വന്ന താരം 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരത്തെ കൂടാതെ മിക്കി വാൻ ഡി വെൻ, റിച്ചാർലിസൺ, ഇവാൻ പെരിസിച്ച്, ബെൻ ഡേവിസ്, മാനർ സോളമൻ എന്നീ താരങ്ങളും ടോട്ടന്‍ഹാം കാമ്പില്‍ പരിക്ക് സംഭവിച്ച് വിശ്രമത്തില്‍ ആണ്.മാഡിസണ്‍ ഏറ്റ പരിക്കിന്റെ വ്യാപ്തിയും അദ്ദേഹം എപ്പോള്‍ തിരിച്ചു വരും എന്ന കാര്യത്തിനെ കുറിച്ചോ ഇതുവരെ ടോട്ടന്‍ഹാം വാര്‍ത്തയൊന്നും പുറത്തു വിട്ടിട്ടില്ല.