മാൻ യുണൈറ്റഡിന്‍റെ 25 ശതമാനം ഓഹരി സർ ജിം റാറ്റ്ക്ലിഫ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ട്
ഈ അന്താരാഷ്ട്ര ഇടവേളയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സർ ജിം റാറ്റ്ക്ലിഫും ബിസിനസ് പാര്‍ട്ട്ണര്‍ ആയി എന്ന കാര്യം വെളിപ്പെടുത്തും എന്നു റിപ്പോര്‍ട്ട്.കെമിക്കൽ കമ്പനിയായ ഇനിയോസിന്റെ ചെയർമാനും സിഇഒയുമായ ബ്രിട്ടീഷ് ശതകോടീശ്വരൻ റാറ്റ്ക്ലിഫ് ഏകദേശം 1.25 ബില്യൺ പൗണ്ടിന് ക്ലബ്ബിന്റെ 25% ഓഹരികൾ ആണ് സ്വന്തമാക്കാന്‍ പോകുന്നത്.

ഖത്തർ വ്യവസായി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയെ പിന്തള്ളിയാണ് യുണൈറ്റഡ് റാറ്റ്ക്ലിഫിന് പച്ചകൊടി കാണിച്ചത്.ഖത്തര്‍ വ്യവസായി ക്ലബിന്‍റെ നൂറു ശതമാനം വാങ്ങും എന്ന വാശിയില്‍ ആയിരുന്നു.അത് സമ്മതിച്ച് നല്കാന്‍ ക്ലബ് ഉടമകള്‍ ആയ ഗ്ലേസര്‍സിന് തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല.ചുമതലയിൽ തുടരാനുള്ള ഗ്ലേസേഴ്‌സിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഓൾഡ് ട്രാഫോഡിൽ ലൂട്ടൺ ടൗണിനെതിരെ ശനിയാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി യുണൈറ്റഡ് ആരാധകര്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നുണ്ട്.