മാർട്ടിന വോസ്-ടെക്ലെൻബർഗിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി ജര്‍മനി
ലോകക്കപ്പില്‍ നിരാശാജനകമായ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മൂലം വനിതാ ദേശീയ കോച്ച് മാർട്ടിന വോസ്-ടെക്ലെൻബർഗിനെ പുറത്താക്കിയതായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) ശനിയാഴ്ച അറിയിച്ചു.കായിക നേതൃത്വത്തിന്റെ കാര്യത്തിൽ ടീമിന് ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് ജര്‍മന്‍ ഫൂട്ബോള്‍ പറഞ്ഞു .മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ചതിന് ശേഷം 2023 ലോകകപ്പിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ ജര്‍മനി പുറത്തായി.

ജര്‍മനി ആക്ടിങ് മാനേജര്‍ ഹോർസ്റ്റ് ഹ്രുബെഷ്
വനിതാ ഫുട്ബോൾ മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയതിന് കോച്ച് മാർട്ടിനക്ക് ഡിഎഫ്ബി പ്രസിഡന്റ് നന്ദി പറഞ്ഞു.ലോകക്കപ്പിലെ മോശം പ്രകടനത്തിന് ശേഷം മാർട്ടിന വോസ് ഒന്നും പറയാതെ വെക്കേഷന് പോയത് ജര്‍മന്‍ ഫൂട്ബോള്‍ അധികൃതരെയും ആരാധകരെയും ഏറെ ചൊടിപ്പിച്ചിരുന്നു.ലോകക്കപ്പില്‍ ടീമിന്‍റെ പ്രകടനം ഇങ്ങനെ ആയതില്‍ ഉള്ള കാര്യകാരണം പറയാന്‍ കോച്ച് പറയണം എന്ന് ജര്‍മന്‍ യുവ മിഡ്ഫീല്‍ഡര്‍ ലെന ഒബർഡോർഫും പറഞ്ഞിരുന്നു.വോസ്-ടെക്ലെൻബർഗിന്റെ അഭാവത്തിൽ, താൽക്കാലിക പരിശീലകനായി ഹോർസ്റ്റ് ഹ്രുബെഷ് ആണ് ജർമ്മനിയെ നയിച്ചിരുന്നത്.