ജിറോണക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഒസാസുന
ശനിയാഴ്ച ഒസാസുനയിൽ നടന്ന മത്സരത്തിൽ 4-2 എന്ന സ്‌കോറിന് ജയിച്ച് ജിറോണ താൽക്കാലികമായി ലാലിഗയുടെ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്തി.ഗെയിമില്‍ ആധിപത്യം പുലർത്തുകയും മനോഹരമായി നിർമ്മിച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ലീഡ് നേടുകയും ചെയ്തു.ജിറോണക്ക് വേണ്ടി ഇവാൻ മാർട്ടിൻ (16′)ആർറ്റെം ഡോവ്ബിക് (71′)വിക്ടർ സിഗാൻകോവ് (80′)അലീക്സ് ഗാർസിയ (90′) എന്നിവര്‍ ഗോള്‍ കണ്ടെത്തി.

ഒസാസുനയും ആന്റി ബുഡിമിറിലൂടെ ഓരോ പകുതിയിലും ഓരോ ഗോള്‍ നേടിയിരുന്നു.ഇത് ലീഗിലെ അവരുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി ആണ്.ഇന്നലെ നടന്ന മറ്റൊരു ലാലിഗ മല്‍സരത്തില്‍ സെല്‍റ്റ വിഗോയും സെവിയ്യയും സമനിലയില്‍ പിരിഞ്ഞു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഇരു ടീമുകള്‍ക്കും ഒരു ജയം പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.സെല്‍റ്റക്ക് വേണ്ടി കാൾ സ്റ്റാർഫെൽറ്റ് ആദ്യ പകുതിയില്‍ സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ സെവിയ്യയുടെ വിജയ ഗോള്‍ പിറന്നത് യൂസഫ് എൻ-നെസിറിയിലൂടെ ആണ്.