ലാലിഗയില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ജിറോണ
ലാലിഗയിലെ പണ്ടത്തെ പ്രതാപികള്‍ ആയിരുന്ന സെല്‍റ്റ വിഗോയും സേവിയ്യയും ഇന്ന് ഏറ്റുമുട്ടിയേക്കും.ഇരു ടീമുകളും വളരെ മോശം ഫോമില്‍ ആണ് ഇപ്പോള്‍. റിലഗേഷന്‍ സോണില്‍ ഉള്ള സെല്‍റ്റ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു,അതേ സമയം സെവിയ്യ പതിനാലാം സ്ഥാനത്ത് ആണ്.ഇന്ന് ഇരുവരും സെല്‍റ്റയുടെ ഹോമായ ബാലൈഡോസ് സ്റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ലാലിഗയിലെ ഒരു മികച്ച പോരാട്ടത്തിന് ആണ് കാണികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

മറ്റൊരു ലാലിഗ മല്‍സരത്തില്‍ സര്‍പ്രൈസ് സ്പാനിഷ് പാക്കേജ് ആയ ജിറോണ ഒസാസുനയെ നേരിടും.പതിനൊന്നു മല്‍സരങ്ങളില്‍ നിന്നും ഒന്‍പത് ജയവും ഒരു തോല്‍വിയും നേരിട്ട ജിറോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.ബാഴ്സലോണ,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരെ പിന്തള്ളിയാണ് ജിറോണ ഈ നേട്ടം കരസ്ഥമാക്കിയത്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ റയലിനെ മറികടന്നു ലീഗ് ടോപ്പേര്‍സ് ആവാനും ഇവര്‍ക്ക് കഴിയും.അതിനുള്ള പടപ്പുറപ്പാടില്‍ ആണ് ഈ ടീം.ഇന്ത്യന്‍ സമയം ആറര മണിക്ക് ഒസാസുനയുടെ ഹോം സ്റ്റേഡിയം ആയ എൽ സദറില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.