അത്‌ലറ്റിക്കോ മാഡ്രിഡിനു കടിഞ്ഞാണ്‍ ഇട്ട് ലാസ് പാമാസ്
ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു.ലാലിഗയിലെ തുടര്‍ച്ചയായ ഏഴാം വിജയം നേടാന്‍ ലക്ഷ്യമിട്ട് വന്ന അത്ലറ്റിക്കോ മാഡ്രിഡിന് അടി തെറ്റിയിരിക്കുന്നു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലാസ് പാൽമാസ് വിജയം നേടിയത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ്.ലീഗിലെ രണ്ടാം തോല്‍വിയാണ് അത്ലറ്റിക്കോ മാഡ്രിഡ് നേടിയിരിക്കുന്നത്.

അഞ്ച് ലീഗ് മത്സരങ്ങളിലെ നാലാം വിജയത്തിന് ശേഷം ലാസ് പാൽമാസ് 17 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി.തോല്‍വിയോടെ റയല്‍ മാഡ്രിഡ്,ജിറോണ എന്നിവര്‍ക്ക് പിന്നില്‍ ഉള്ള അത്ലറ്റിക്കോ മാഡ്രിഡ് നിലവില്‍ മൂന്നാം സ്ഥാനത്ത് ആണ്.ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കിരിയൻ റോഡ്രിഗസ് ലാപമാസിന് ആദ്യ നേട്ടം സമ്മാനിച്ചു.75 ആം മിനുട്ടില്‍ ബെനിറ്റോ റമീറസിന്‍റെ ഊഴം ആയിരുന്നു അടുത്തത്.83-ാം മിനിറ്റിൽ അൽവാരോ മൊറാട്ട അത്‌ലറ്റിക്കോയ്ക്ക് പ്രതീക്ഷ നല്കി കൊണ്ട് ഗോള്‍ കണ്ടെത്തി എങ്കിലും ശേഷിക്കുന്ന സമയം അത്ലറ്റിക്കോയുടെ നീക്കങ്ങള്‍ എല്ലാം ലാപമാസ് പ്രതിരോധിച്ചിട്ടു.