ക്ലബുമായി വഴക്കടിച്ച് മമഡൗ സഖോ മോണ്ട്പെല്ലിയറലില്‍ നിന്നും ഒഴിവായി
കഴിഞ്ഞ ആഴ്ച പരിശീലന കേന്ദ്രത്തിൽ നടന്ന അനിഷ്ട്ട സംഭവങ്ങളെ തുടര്‍ന്നു മമഡൗ സഖോ ലീഗ് 1 ക്ലബ് മോണ്ട്പെല്ലിയർ വിട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.33 കാരനായ മുൻ പാരീസ് സെന്റ് ജെർമെയ്ൻ,ലിവര്‍പൂള്‍ താരം മാനേജർ മൈക്കൽ ഡെർ സക്കറിയനുമായി വഴക്കിട്ടതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2021-ൽ കരാർ അവസാനിച്ചതിന് ശേഷം പ്രീമിയർ ലീഗ് ടീമായ ക്രിസ്റ്റൽ പാലസിൽ നിന്ന് മോണ്ട്പെല്ലിയറിലേക്ക് മാറിയ താരം ഫ്രഞ്ച് ക്ലബിന് വേണ്ടി 29 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.”ബഹുമാനം ലഭിക്കാത്ത ഇടത്ത് നിന്നും പോകണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.”സഖോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.പ്രശ്നം നടന്ന് 10 ദിവസത്തെ ഇടവേളക്ക് ശേഷം കരാർ അവസാനിപ്പിക്കാൻ ഇരു കക്ഷികളും തീരുമാനിച്ചതായി മോണ്ട്പെല്ലിയർ പറഞ്ഞു. 2016-ൽ ലിവർപൂളിൽ നിന്ന് ആദ്യ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട സഖോ ഇതിന് മുന്നെയും പല അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്.