മോഹന്‍ ബഗാന്‍ താരങ്ങളെ പ്രശംസിച്ച് കോച്ച് ജുവാൻ ഫെറാൻഡോ
ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ നാലാം ജയം നേടി എന്ന ഖ്യാതി ഇപ്പോള്‍ മോഹന്‍ ബഗാന് മാത്രം ഉള്ളതാണ്.ഇന്നലെ ജാംഷഡ്പൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബഗാന്‍ തന്നെ ആണ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍.മല്‍സരശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ കോച്ച് ജുവാൻ ഫെറാൻഡോ തന്‍റെ സന്തോഷം മറച്ചുവെച്ചില്ല.

” എന്‍റെ താരങ്ങളുടെ ഉറച്ച മനസ്സില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.കഴിഞ്ഞ ആഴ്ച പരിക്കും പനിയും ഏറെ അവരെ അലട്ടിയിരുന്നു.എന്നിട്ടും അവര്‍ യാതൊരു മടിയും കൂടാതെ പിച്ചില്‍ എല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാര്‍ ആകുന്നു.ഇത് കൂടാതെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തിൽ സന്തോഷമുണ്ട്.ടീമിന്‍റെ ഈ മികച്ച ഫോം ആരാധകര്‍ക്കും നഗര നിവാസികള്‍ക്കും വളരെ അധികം സന്തോഷം നല്കുന്നുണ്ട് എന്ന് എനിക്കു അറിയാം.ഈ പോക്ക് തുടരുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള പുറപ്പാടില്‍ ആണ് ഞങ്ങള്‍.” ഇതായിരുന്നു മല്‍സരശേഷം മോഹന്‍ ബഗാന്‍ കോച്ച് മാധ്യമങ്ങളോട് പറഞ്ഞത്.