കാരബാവോ കപ്പിൽ ആഴ്സണലിനെ വെസ്റ്റ്ഹാം തകർത്തു
ബുധനാഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആഴ്സണലിനെ കരബാവോ കപ്പിൽ നിന്ന് 3-1ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.മല്‍സരത്തില്‍ ഉടനീളം മൂന്നു ഗോളിന് പിന്നില്‍ നിന്ന ആഴ്സണലിന് 96 ആം മിനുട്ടില്‍ മാത്രമേ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞുള്ളൂ.
ബെൻ വൈറ്റിന്റെ സെൽഫ് ഗോളിൽ ആതിഥേയ ടീമിന് 16-ാം മിനിറ്റിൽ ലീഡ് നേടിക്കൊടുത്താണ് ആഴ്സണലിന്റെ ആദ്യത്തെ പിഴവ്.ഇതിന് ശേഷം അന്‍പതാം മിനുട്ടില്‍ മുഹമ്മദ് കുഡൂസ്,അറുപതാം മിനുട്ടില്‍ ജാറോഡ് ബോവന് എന്നിവരിലൂടെ വെസ്റ്റ് ഹാം ലീഡ് വര്‍ധിപ്പിച്ചു. മൂന്നാം ഗോള്‍ വന്നതോടെ ആഴ്സണല്‍ തങ്ങള്‍ക്ക് ഉണ്ടായ എല്ലാ പ്രതീക്ഷകളും മാറ്റിവെച്ചു.പ്രധാന താരങ്ങളെ മാറ്റി നിര്‍ത്തി രണ്ടാം നിര താരങ്ങള്‍ക്ക് അവസരം നല്കിയ മാനേജര്‍ ആര്റ്റെറ്റയുടെ പദ്ധതിയെ ഇപ്പോള്‍ എല്ലാവരും വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്.






































