ഡിഎഫ്ബി-പൊക്കാല്‍ ; ജൈത്രയാത്ര തുടരാന്‍ ബയേണ്‍ മ്യൂണിക്ക്
ബുധനാഴ്ച ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ആതിഥേയത്വം വഹിക്കുമ്പോൾ മൂന്നാം ഡിവിഷൻ ടീമായ സാർബ്രൂക്കൻ ഡിഎഫ്ബി-പോക്കൽ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തങ്ങളുടെ പേരില്‍ കുരിക്കാനുള്ള പോരാട്ടം കാഴ്ചവെക്കും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.2019-20 മുതൽ പൊക്കാല്‍ കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും ഈ ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേടിയിരിക്കുന്നത് ബയേണ്‍ മ്യൂണിക്ക് തന്നെ ആണ്.

തോമസ് ടൂഷലിന്‍റെ ആദ്യ സീസണ്‍ അത്രക്ക് എളുപ്പം ആയിരുന്നില്ല എങ്കിലും പതിയെ പതിയെ ഈ ജര്‍മന്‍ ടീം ഫോമിലേക്ക് മടങ്ങുന്നുണ്ട്.കഴിഞ്ഞ ബുണ്ടസ്ലിഗ മല്‍സരം തന്നെ ആണ് അത് തെളിയിക്കാനുള്ള പ്രധാന കാരണവും.ഡാര്‍മ്സ്റ്റാഡിനെതിരെ വെറും നാലാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിനെ ചുവപ്പ് കാർഡ് കണ്ട് നഷ്ടമായിട്ടും എതിരാളികളെ മ്യൂണിക്ക് നിഷ്പ്രഭമാക്കിയത് എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് ആണ്.സമ്മര്‍ സൈനിങ് സ്ട്രൈക്കര്‍ ഹാരി കെയിന്‍ ഫോമിലേക്ക് എത്തിയത് ജര്‍മന്‍ ചാംപ്യന്‍മാര്‍ക്ക് ഒട്ടേറെ പ്രതീക്ഷ നല്കുന്നു.വരാനിരിക്കുന്ന ആഴ്ച ചിര വൈരികള്‍ ആയ ബോറൂസിയക്കെതിരെ ആണ് മല്‍സരം എന്നുള്ളതിനാല്‍ ഒരു പക്ഷേ പ്രധാന താരങ്ങള്‍ക്ക് കോച്ച് വിശ്രമം നല്കാന്‍ സാധ്യതയുണ്ട്.