സോക്രട്ടീസ് അവാർഡ് ജേതാവ് വിനീഷ്യസ് ജൂനിയർ വംശീയ പോരാട്ടം തുടരുമെന്ന് പ്രഖ്യാപ്പിച്ചു
റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയറിന് , കളത്തിന് പുറത്തുള്ള തന്റെ സംഭാവനകൾ മൂലം തിങ്കളാഴ്ച സോക്രട്ടീസ് അവാർഡ് ലഭിച്ചു.ഇത് പ്രധാനമായും താരത്തിനു ലഭിക്കാന്‍ കാരണം ആയത് ലോക ഫുട്‌ബോളിലെ വംശീയതയ്‌ക്കെതിരെ സംസാരിക്കുന്നത് തുടരുന്നത് മൂലം ആണ്.കഴിഞ്ഞ രണ്ട് സീസണുകളിൽ ലാലിഗ ഗെയിമുകളിൽ ആവർത്തിച്ച് വംശീയമായി അധിക്ഷേപിക്കപ്പെട്ട വിനീഷ്യസ്, ദരിദ്ര പ്രദേശങ്ങളിൽ സ്കൂളുകൾ നിർമ്മിക്കുകയും ബ്രസീലിൽ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു ഫൗണ്ടേഷൻ ആരംഭിക്കുകയും ചെയ്തിരുന്നു.

“വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ഞാൻ ശക്തമായി തുടരും.ഇക്കാലത്ത് വംശീയതയെക്കുറിച്ച് സംസാരിക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്, പക്ഷേ ആളുകൾ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല.ഈ അവാർഡ് ലഭിച്ചതിലും ബ്രസീലിലെ നിരവധി കുട്ടികളെ സഹായിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ട്.എന്‍റെ സ്ഥലത്ത് നിന്നും ഇത് പോലെ ഒരു മികച്ച അവസരം ലഭിച്ചത് എനിക്ക് മാത്രം ആണ്.ഭാവിയില്‍ അവിടുത്തെ കുട്ടികള്‍ക്കും എനിക്ക് ലഭിച്ച പോലത്തെ അവസരങ്ങള്‍ ലഭിക്കണം എന്നാണ് എന്‍റെ ആഗ്രഹം.”, മൊണാക്കോ രാജകുമാരനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ബ്രസീലിയൻ താരം പറഞ്ഞു.