കരുത്തരായ ജപ്പാനോട് ഇന്ത്യൻ വനിതാ ടീമിന് തോൽവി
ലോകോമോട്ടീവ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന എഎഫ്സി വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് റൗണ്ട് 2 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ജപ്പാനെതിരെ ഇന്ത്യ തോറ്റു. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ജപ്പാൻ വിജയിച്ചു.
യോഷിനോ നകാഷിമ (17′, 46′) ജപ്പാന് വേണ്ടി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹോണോക ഹയാഷി (53′), മിന തനക (54′), മിയാബി മോറിയ (56′), കിക്കോ സെയ്കെ (73′), ഹികാരു നവോമോട്ടോ (81′) എന്നിവർ സ്കോർ ചെയ്തു. ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഏഷ്യയുടെ മുൻനിര ടീമായ ജപ്പാൻ തുടക്കം മുതൽ ആധിപത്യം പുലർത്തി.






































