വിജയകുതിപ്പ് തുടരാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
ഇന്ന് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പാർക്ക്ഹെഡ് സ്റ്റേഡിയത്തിലേക്ക് സെല്‍റ്റിക്ക് സ്വാഗതം ചെയ്യുന്നു.ഗ്രൂപ്പിലെ അവരുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം, ആതിഥേയർ പുറത്താകലിന്റെ വക്കിലാണ്, അതേസമയം അത്‌ലറ്റിക്കോ ടേബിള്‍ ടോപ്പേര്‍സ് ആണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.

ഈ സീസണിലെ അത്ലറ്റിക്കോ മാഡ്രിഡ് വളരെ ഏറെ വിത്യസ്ഥം ആയ ഒന്നാണ്.എന്തെന്നാല്‍ മികച്ച ആകര്‍ഷകമായ അറ്റാക്കിങ് ഫൂട്ബോള്‍ കളിക്കുന്ന അവര്‍ കഴിഞ്ഞ ആറ് മല്‍സരങ്ങളിലും ജയം നേടിയിട്ടുണ്ട്.ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ അവര്‍ 3-1 നു തോല്‍പ്പിച്ചു.ഇത് കൂടാതെ മുന്നേറ്റ നിരയില്‍ ഗ്രീസ്മാനും മികച്ച ഫോമില്‍ ആണ്.അടുത്തൊന്നും അത്ലറ്റിക്കോ മാഡ്രിഡ് ഇത്രക്ക് മികച്ച ട്രാക്ക് റണ്‍ നടത്തിയിട്ടില്ല.ഇന്നതെ മല്‍സരത്തിലും ജയം നേടി രണ്ടാം സ്ഥാനത്തുള്ള ലാസിയൊക്കെതിരെ ലീഡ് നേടുക എന്നതാണു സ്പാനിഷ് ക്ലബിന്‍റെ ലക്ഷ്യം.