തുടര്‍ച്ചയായ മൂന്നാം ജയം നേടി റയല്‍ മാഡ്രിഡ് !!!!!
സ്‌പോർട്ടിംഗ് ബ്രാഗയിൽ 2-1 ന് ജയിച്ച് റയല്‍ മാഡ്രിഡ്.ജയത്തോടെ സ്പാനിഷ് ക്ലബ് ഗ്രൂപ്പിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.തുടക്കം മുതല്‍ക്ക് തന്നെ എവേ മാച്ചില്‍ ആധിപത്യം നേടി എടുത്ത റയൽ മാഡ്രിഡ് റോഡ്രിഗോയിലൂടെയും ജൂഡ് ബെല്ലിംഗ്ഹാമിലൂടെയും ഓരോ പകുതിയിലും ഗോള്‍ കണ്ടെത്തി.ബ്രാഗയുടെ ഏക ഗോള്‍ പിറന്നത് അൽവാരോ ജാലോയിലൂടെ ആണ്.

1998-ൽ ക്രിസ്റ്റ്യൻ കരേംബ്യൂവിന് ശേഷം തന്റെ ആദ്യത്തെ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഓരോന്നിലും ഗോൾ നേടുന്ന രണ്ടാമത്തെ റയൽ മാഡ്രിഡ് കളിക്കാരനായി മാറി ജൂഡ് ബെലിങ്ഹാം.ഒരു ഗോള്‍ മാര്‍ജിനില്‍ ആണ് റയല്‍ ജയം നേടിയത് എങ്കിലും മല്‍സരത്തില്‍ ഒരു നിമിഷം പോലും പോര്‍ച്ചുഗീസ് ക്ലബിന് റയലിനെ പരീക്ഷിക്കാന്‍ ആയില്ല.വിനീഷ്യസിന്‍റെ മോശം കോര്‍ഡിനേഷന്‍ മൂലം ലീഡ് വര്‍ധിപ്പിക്കാനുള്ള പല അവസരങ്ങളും റോയല്‍ വൈറ്റ്സ് കളഞ്ഞു കുളിച്ചു.ജയത്തോടെ അടുത്ത ലീഗില്‍ ചിരവിരികള്‍ ആയ ബാഴ്സലോണയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ റയല്‍ മാഡ്രിഡ് ആരംഭിച്ചു തുടങ്ങി.