Foot Ball ISL Top News

ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

October 21, 2023

author:

ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

ഇന്ന്   കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി (എൻഇയുഎഫ്‌സി) യെ നേരിടും. ഐഎസ്എൽ 2023-24 മത്സരം ഇന്ത്യൻ സമയം രാത്രി 8:00 മണിക്ക് ആരംഭിക്കും.

മുംബൈ ഫുട്ബോൾ അരീനയിൽ 1-2 ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന അവസാന മത്സരത്തിൽ തോൽവി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിലൂടെ തിരിച്ചുവരവിനായി ശ്രമിക്കുമെന്നുറപ്പാണ്. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ 2-1ന് തോൽപ്പിച്ചാണ് പരാജയപ്പെടുത്തി തങ്ങളുടെ സീസൺ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു.

സീസണിലിതുവരെ മൂന്ന് മത്സരങ്ങളിൽ രണ്ടു വിജയവും ഒരു തോൽവിയും വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ആറ് പോയിന്റുമായി ഐഎസ്എൽ 2023-24 റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.മറുവശത്ത്, സീസണിലെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ 1-1-ന് സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയത്തിലേക്ക് മടങ്ങിവരാനാകും ലക്ഷ്യമിടുക. ഈ സീസണിൽ നിയമിതനായ മുഖ്യ പരിശീലകൻ ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 1-2 ന് മുംബൈ സിറ്റിയോട് നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടിരുന്നു. തുടർന്ന് നടന്ന സീസണിലെ രണ്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 3-0ന് തകർത്ത് നോർത്ത് ഈസ്റ്റ് വിജയം നേടി. സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്നായി നാല് പോയിന്റുകൾ നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

Leave a comment