“ഇന്ത്യൻ ഫുട്ബോളിലെ വില ഈസ്റ്റ് ബംഗാൾ നേടി എടുക്കേണ്ടത് ഉണ്ട് “- കാർലെസ് ക്യുഡ്രാറ്റ്
നാളെ ഐഎസ്എല്‍ പുനരാരംഭിക്കുമ്പോള്‍ കൊൽക്കത്തയിലെ ഭരണപരമായ പ്രശ്‌നങ്ങൾ കാരണം ഈസ്റ്റ് ബംഗാൾ ഭുവനേശ്വറിലെ നിഷ്പക്ഷ വേദിയിൽ എഫ്‌സി ഗോവക്കെതിരെ കളിക്കും.ഒരു ഹോം മല്‍സരം കണികള്‍ക്ക് നഷ്ടം ആയത് തനിക്ക് വിഷമം ഉണ്ടാക്കി എന്നും എന്നാല്‍ ക്ലബിന്‍റെ നല്ലതിന് വേണ്ടിയുള്ള തീരുമാനം ആയിരുന്നു ഭുവനേശ്വറില്‍ കളിക്കാനുള്ളത് എന്ന് ക്ലബ് കോച്ച് കാർലെസ് ക്യുഡ്രാറ്റ് പറഞ്ഞു.

നിലവില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്ന് വെറും നാല് പോയിന്റോടെ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.”ടീം എന്ന നിലയില്‍ ഇപ്പോള്‍ ഞങ്ങള്‍ അത്ര മികച്ച നിലയില്‍ അല്ല.താരങ്ങള്‍ക്ക് ഫോം കണ്ടെത്താന്‍ സാധിക്കുന്നില്ല.ഈ അവസ്ഥയില്‍ കാണികളുടെ പിന്തുണ മാത്രമാണു ഒരേയൊരു പോസിറ്റീവ്.റഫറിമാരുടെ മോശം തീരുമാനങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിയുന്നു എന്നതും എന്നെ വല്ലാതെ അലട്ടുന്നുണ്ട്.എന്നാല്‍ ഇതൊന്നും തോല്‍ക്കാനുള്ള കാരണങ്ങള്‍ അല്ല എന്ന് ഞാന്‍ കരുത്തുന്നു.ഈ ക്ലബ് നൂറു കൊല്ലം മുന്‍പ് ഉണ്ടായത് ആണ്.ഇപ്പോള്‍ ഇന്ത്യന്‍ ഫൂട്ബോളില്‍ അതിനുള്ള വില നമുക്ക് ലഭിക്കുന്നില്ല.അത് വീണ്ടെടുക്കുക എന്നത് ആണ് എന്‍റെ ലക്ഷ്യം.”കോച്ച് കാർലെസ് ക്യുഡ്രാറ്റ് മാധ്യമങ്ങളോട് പറഞ്ഞു.