കരിയർ ഉപദേശത്തിന് ഹാരി മഗ്വയർ ഡേവിഡ് ബെക്കാമിന് നന്ദി പറഞ്ഞു
കഴിഞ്ഞ രണ്ടു വര്‍ഷമായി ഫൂട്ബോള്‍ ലോകത്ത് മാത്രമല്ല ഹാരി മഗ്വയാറിന് കലിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്.ഈ അടുത്ത് അദ്ദേഹത്തിന് ആഫ്രിക്കന്‍ പാര്‍ലിമെന്‍റ് അങ്കളില്‍ നിന്നു പോലും കുത്തു വാക്കുകള്‍ ലഭിച്ചിരുന്നു.അദ്ദേഹം എപ്പോള്‍ യുണൈറ്റഡിലേക്ക് വന്നോ അന്ന് മുതല്‍ അദ്ദേഹത്തിന് മോശം കാലം ആണ്.80 മില്യണ്‍ പ്രൈസ് ടാഗ് കൂടി ആയതോടെ പരിഹാസത്തിന്‍റെ അളവ് അസഹനീയമായി.

എന്നാല്‍ ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ താരം വളരെ സന്തോഷത്തെ യുണൈറ്റഡിലെ ജീവിതം താന്‍ ആസ്വദിക്കുകയാണ് എന്നു വെളിപ്പെടുത്തി.ഇത് കൂടാതെ വെസ്റ്റ് ഹാമിലേക്ക് പോകാനുള്ള അവസരം നിഷേധിച്ചാണ് താന്‍ ഓല്‍ഡ് ട്രാഫോര്‍ഡില്‍ തുടരുന്നത് എന്നും പറഞ്ഞു.അവസാന മല്‍സരത്തില്‍ താരം നല്കിയ അവസരത്തില്‍ നിന്നും ഗോള്‍ നേടിയാണ് മക് ടോമിനയ് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്.തന്‍റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഈ മാറ്റത്തിന് മുന്‍ ഇംഗ്ലിഷ് താരം ആയ ഡേവിഡ് ബെക്കാം കൂടി കാരണം ആണ് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.താന്‍ ആകെ തകര്‍ന്ന് ഇരിക്കുന്ന സമയത്ത് തന്നെ വിളിച്ച് പ്രചോദിപ്പിച്ച ബെക്കാം നല്ല ഒരു ഫൂട്ബോളര്‍ എന്നതിലുപരി മികച്ച വ്യക്തിത്വത്തിന് ഉടമയാണ് എന്നും ഹാരി രേഖപ്പെടുത്തി.