ബ്രഹീം ഡയാസ് ; സ്പെയിന്‍ വിട്ട് മൊറോക്കോയിലേക്ക്
മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത വൃത്തങ്ങൾ സ്പാനിഷ് പത്രമായ മാര്‍ക്കയോട് പറഞ്ഞത് പ്ര്‍കാരം റയല്‍ മാഡ്രിഡ് താരം ബ്രഹീം ഡിയാസ് സ്പെയിന്‍ വിട്ടു മൊറോക്കോയിലേക്ക് പോകാന്‍ ഒരുങ്ങുന്നു.ചെറിയ നൂലാമാലകള്‍ പൂര്‍ത്തിയായാല്‍ അദ്ദേഹം ഒരു മൊറോക്കന്‍ താരമായി മാറും.സീനിയർ ടീം ഉൾപ്പെടെ എല്ലാ തലങ്ങളിലും ബ്രാഹിം സ്‌പെയിനിനെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

താരത്തിനെ മൊറോക്കന്‍ ബോര്‍ഡ് ഏറെ കാലമായി വിളിക്കാന്‍ തുടങ്ങിയിട്ട്.അദ്ദേഹത്തിനെ കൂടാതെ ലമയിന്‍ യമാലിനെയും സ്പാനിഷ് ടീം വിട്ട് വരാന്‍ മൊറോക്കന്‍ ഫൂട്ബോള്‍ ബോര്‍ഡ് നിര്‍ബന്ധിക്കുന്നുണ്ട്.യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 21 വയസ്സ് തികയുന്നതിന് മുമ്പ് ഒരു ദേശീയ ടീമിനായി മൂന്ന് തവണയിൽ കൂടുതൽ കളിച്ചിട്ടില്ലെങ്കിൽ, ഇരട്ട ദേശീയതയുള്ള കളിക്കാർക്ക് ദേശീയ ടീമുകൾ മാറാൻ കഴിയും.ഈ നിബന്ധന വെച്ച് നോക്കുകയാണ് എങ്കില്‍ യമാലിന് തീരുമാനം മാറ്റാന്‍ ഇനിയും സമയമുണ്ട്.