സ്പർസ് ലാംഗിനെ പുതിയ സാങ്കേതിക ഡയറക്ടറായി നിയമിച്ചു
ആസ്റ്റൺ വില്ലയുടെ മുൻ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് ഡയറക്ടർ ജോഹാൻ ലാംഗിനെ തങ്ങളുടെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായി നിയമിച്ചതായി ടോട്ടൻഹാം ഹോട്‌സ്‌പർ അറിയിച്ചു.മുന്‍ യുവന്‍റ്റസ് ഫുട്ബോൾ മാനേജിംഗ് ഡയറക്ടറും ഇത്രയും കാലം ടോട്ടന്‍ഹാമിന്റെ ട്രാന്‍സ്ഫര്‍ ബിസിനസും കൈകാര്യം ചെയ്ത ഫാബിയോ പരാറ്റിസിക്ക് പകരം ആണ് ജോഹാൻ ലാംഗിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്തത്.



“2023 നവംബർ 1 മുതൽ ടെക്‌നിക്കൽ ഡയറക്ടറായി ജോഹാൻ ലാംഗിനെ നിയമിച്ചതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ഞങ്ങളുടെ സീനിയർ, അക്കാദമി ടീമുകളിലുടനീളമുള്ള റിക്രൂട്ട്‌മെന്റ്, അനലിറ്റിക്‌സ്, ടാലന്റ് ഐഡന്റിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്തം ലാംഗിന് ഉണ്ടായിരിക്കും.”സ്പർസ് വെളിപ്പെടുത്തി.2020-ൽ ആസ്റ്റൺ വില്ലയുടെ സ്‌പോർട്‌സ് ഡയറക്ടറായി നിയമിക്കപ്പെട്ട ലാംഗ് വളരെ പെട്ടെന്ന് ആ ചെറിയ ടീമിനെ മാറ്റി എടുത്തു.ഇപ്പോള്‍ വില്ല ഉനായ് എമറിക്ക് കീഴില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
