” സ്വരം നന്നാവുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണം “
ഫൂട്ബോള്‍ കരിയറില്‍ വേണ്ട രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയാത്ത താരങ്ങള്‍ ആണ് സൌദി ലീഗിലേക്ക് പോകുന്നത് എന്നു ഇബ്രാഹിമോവിച്ച് വെളിപ്പെടുത്തി.തനിക്ക് ചൈനയിൽ നിന്നും സൗദിയിൽ നിന്നും ഓഫറുകള്‍ ഉണ്ടായിരുന്നു,എന്നാല്‍ എന്‍റെ മികച്ച ഫോമില്‍ തന്നെ കരിയര്‍ നിര്‍ത്തണം എന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നു എന്നു താരം വെളിപ്പെടുത്തി.

“നമ്മളെ ആളുകള്‍ ഓര്‍മിക്കാന്‍ പോകുന്നത് നമ്മുടെ പ്രകടനം കണ്ടാണ്.അല്ലാതെ നമ്മള്‍ എത്ര പണം സമ്പാദിച്ചു എന്നതില്‍ അല്ല.ഈ താരങ്ങള്‍ എല്ലാം ചെയ്യുന്നത് അവര്‍ക്ക് കരിയറില്‍ വേണ്ടത്ര സമ്പാദിക്കാന്‍ കഴിയാതെ ആയപ്പോള്‍ ആണ്.ഇനി യൂറോപ്പിയന്‍ മേഖലയില്‍ കളിക്കാന്‍ പോകുന്ന എല്ലാ താരങ്ങളും ഓര്‍ക്കേണ്ട പ്രധാന കാര്യം , ഒരു പരിധി വരെ മികച്ച ഫോമില്‍ കളിക്കാന്‍ കളിക്കാന്‍ കഴിയില്ല എന്നു തോന്നിയാല്‍ അപ്പോള്‍ തന്നെ കരിയര്‍ നിര്‍ത്തണം.”ഇംഗ്ലിഷ് മാധ്യമപ്രവര്‍ത്തകന്‍ ആയ പിയേഴ്സ് മോർഗന്‍ ഷോയില്‍ സ്ലാട്ടന്‍ പറഞ്ഞു.