വിജയത്തുടര്‍ച്ചക്ക് ആയി യുണൈറ്റഡ് ; പ്രതികാരം വീട്ടാന്‍ ക്രിസ്റ്റല്‍ പാലസ്
ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസും പരസ്പരം ഏറ്റുമുട്ടുന്നത്.ചൊവ്വാഴ്ച നടന്ന ഈഎഫ്എല്‍ കപ്പ് മൂന്നാം റൌണ്ടില്‍ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച യുണൈറ്റഡ് അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നു.അന്നത്തെ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരം ആണ് ഇപ്പോള്‍ പാലസ് ടീമിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സമയം ഏഴരക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് കിക്കോഫ്.തുടര്‍ച്ചായ തോല്‍വികളില്‍ മനം മടുത്ത യുണൈറ്റഡ് കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ബെന്‍ളിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.ചാംപ്യന്‍സ് ലീഗ്,ഈഎഫ്എല്‍ ലീഗ് കപ്പ് എന്നിങ്ങനെ സീസണ്‍ ചൂടുപിടിക്കാന്‍ ഒരുങ്ങുമ്പോള്‍ പിച്ചിനകത്തും പുറത്തും മാനേജര്‍ ടെന്‍ ഹാഗിന് അതീവ സമ്മര്‍ദം ലഭിക്കുന്നുണ്ട്.നിലവില്‍ ആറ് മല്‍സരങ്ങളില്‍ നിന്നു വെറും ഒന്‍പത് പോയിന്‍റ് മാത്രം നേടിയ റെഡ് ഡെവിള്‍സ് ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്താണ്.എട്ട് പോയിന്‍റുള്ള പാലസ് പത്താം സ്ഥാനത്തുമാണ്.