ആഴ്സണലിനെ തങ്ങളുടെ കോട്ടയിലേക്ക് ക്ഷണിച്ച് ബോണ്‍മൌത്ത്
ഈഎഫ്എല്‍ കപ്പിന്റെ നാലാം റൗണ്ടിൽ തങ്ങളുടെ സ്ഥാനങ്ങൾ ബുക്ക് സ്ഥാനം ചെയ്ത ആഴ്സണല്‍,ബോണ്‍മൊത്ത് ടീമുകള്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ബോണ്‍മൌത്ത് ഹോമായ വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ആറ് മല്‍സരങ്ങളില്‍ നിന്നു നാല് വിജയവും രണ്ടു സമനിലയും ഉള്‍പ്പടെ പതിനാല് പോയിന്‍റുമായി ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ് ആഴ്സണല്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ രണ്ടു തവണ ലീഡ് നേടിയിട്ടും അത് കളഞ്ഞ് കുളിച്ച അവര്‍ക്ക് അവസാനം ആ മല്‍സരത്തില്‍ നിന്നും ഒരു പോയിന്‍റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.സീസണ്‍ ചൂടുപിടിക്കാന്‍ ഇരിക്കെ ഇതുപോലുള്ള പിഴവുകള്‍ ആണ് ആഴ്സണല്‍ ടീമിനെ അലട്ടുന്നത്.കഴിഞ്ഞ സീസണിലും സംഭവിച്ചത് അത് തന്നെ ആയിരുന്നു. ഇനിയങ്ങോട്ടുള്ള മല്‍സരങ്ങളില്‍ ഇത് പോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയത്തില്‍ ആണ് കോച്ച് ആര്‍റ്റെറ്റ.ആറ് മല്‍സരങ്ങളില്‍ നിന്നു വെറും മൂണ് പോയിന്‍റുമായി ബോണ്‍മൌത്ത് ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ആണ്.