ഹോഫന്‍ഹേയിമിനെ പഞ്ഞിക്കിട്ട് ബോറൂസിയ !!!!!!!
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 3-1ന് ആതിഥേയരായ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തി.വെറ്ററൻ താരം മാർക്കോ റിയൂസ് മഞ്ഞപ്പടക്ക് വേണ്ടി തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും ഗോള്‍ കണ്ടെത്തി.ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ മൂന്നാം ലീഗ് ജയം ആയിരുന്നു ഇത്.നിലവില്‍ പതിനാല് പോയിന്‍റുമായി ബുണ്ടസ്ലിഗയില്‍ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോള്‍ ബോറൂസിയ.

മല്‍സരം തുടങ്ങി 18 ആം മിനുട്ടില്‍ നിക്ലാസ് ഫ്യൂൽക്രഗ് നേടിയ ഗോളില്‍ ബോറൂസിയ ഹോഫന്‍ഹെയിമിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.മറുപടിക്ക് 25-ാം മിനിറ്റിൽ ആന്ദ്രെ ക്രാമാരിച്ച് പെനാൽറ്റിയിലൂടെ ഹോഫന്‍ഹേയിമിന് സമനില നേടി കൊടുത്തു എങ്കിലും ആദ്യ പകുതി തീരാന്‍ ഇരിക്കെ മാര്‍ക്കോ റിയൂസ് വീണ്ടും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ പിച്ചില്‍ ഹോഫന്‍ഹെയിം കൂടുതല്‍ അക്രമിച്ച് കളിച്ചു എങ്കിലും പ്രതിരോധം ശക്തിപ്പെടുത്തിയ ഡോര്‍ട്ടുമുണ്ട് ലീഡ് നിലനിര്‍ത്തി.71 ആം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ച് റാമി ബെൻസെബൈനി പുറത്തായി എങ്കിലും എതിര്‍ ടീമിന്‍റേ എല്ലാ നീക്കങ്ങളും ബോറൂസിയ വൃത്തിയായി പ്രതിരോധിച്ചിട്ടു.മല്‍സരം തീരാന്‍ ഇരിക്കെ ജൂലിയൻ റയേഴ്സൺ ഒരു കൌണ്ടര്‍ ഗെയിമിലൂടെ മറ്റൊരു ഗോളും കൂടി കണ്ടെത്തിയതോടെ ഹോഫന്‍ഹെയിം ലീഗില്‍ തങ്ങളുടെ രണ്ടാമത്തെ പരാജയം ഉറപ്പിച്ചു.