ഫെഡറിക്കോ ചീസയെ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ യുവന്റസ് ആക്രമണകാരിയായ ഫെഡറിക്കോ ചീസയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.2023-24 കാമ്പെയ്‌നിനിടെ ഓൾഡ് ലേഡിക്കായി താരം മികച്ച ഫോമില്‍ ആണ്.ആറ് സീരി എ മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ചീസയുടെ നിലവിലെ യൂവേ കരാര്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ത്തിയാകും.ഈ സമ്മര്‍ വിന്‍ഡോയില്‍ താരത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം എത്രയും പെട്ടെന്നു എടുക്കണം എന്നു ക്ലബ് ഒഫീഷ്യല്‍സ് പറഞ്ഞിരുന്നു.
താരത്തിനെ വില്‍ക്കാന്‍ ആദ്യം തന്നെ യുവന്‍റ്റസ് സമ്മതിക്കാന്‍ സാധ്യത വളരെ കുറവ് ആണ്.റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 60 മില്യണ്‍ യൂറോ ബിഡ് ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പോലും സീരി എ ക്ലബ് സമ്മതം മൂളുകയുള്ളൂ.മാൻ യുണൈറ്റഡ് ജാഡന്‍ സാഞ്ചോയുടെ പകരക്കാരനായി ചിസയെ കാണുന്നു.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഈ സീസണില്‍ തങ്ങളുടെ പ്രകടന നിലവാരം ഉയര്‍ത്താം എന്ന് കോച്ച് ടെന്‍ ഹാഗ് വിശ്വസിക്കുന്നു.