പരിക്ക് പറ്റിയെന്ന അഭ്യൂഹം വ്യാജം ; മാര്‍ക്കസ് റാഷ്ഫോര്‍ഡ് സുരക്ഷിതനാണ്
ശനിയാഴ്ച ബേൺലിക്കെതിരെ മല്‍സരത്തിന് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മാർക്കസ് റാഷ്ഫോർഡ് കാർ അപകടത്തിൽപ്പെട്ടു.എന്നാല്‍ തലനാരിഴക്ക് താരം പരിക്കുല ഒന്നും എല്‍ക്കാതെ രക്ഷപ്പെട്ടു.ടർഫ് മൂറിൽ നിന്ന് മടങ്ങി എത്തിയ താരം കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടില്‍ നിന്നായിരുന്നു കാറിലെ സഞ്ചാരം തുടങ്ങിയത്.

വെള്ള റോൾസ് റോയ്‌സിലായിരുന്നു റാഷ്‌ഫോർഡ് സഞ്ചരിച്ചിരുന്നത്.അപകടത്തില്‍പ്പെട്ട ഉടന്‍ ഇംഗ്ലിഷ് താരം വിളിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസിനെ ആയിരുന്നു.അദ്ദേഹം സംഭവ സ്ഥലത്ത് എത്തി റാഷ്ഫോര്‍ഡിന് കൂട്ട് നിന്നു.താരം അപകടത്തില്‍പ്പെട്ട വാഹനത്തിന് അടുത്ത് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.റാഷ്ഫോര്‍ഡ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടും എന്നും അഭ്യൂങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കുറച്ച് സമയത്തിനകം മാഞ്ചസ്റ്ററിലെ മാധ്യമങ്ങള്‍ തന്നെ താരം പൂര്‍ണ ഫിറ്റ്നസില്‍ ആണ് എന്നു അറിയിച്ചു.ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റൽ പാലസിനെതിരെയുള്ള കാരബാവോ കപ്പിനു വേണ്ടിയുള്ള പരിശ്രമത്തില്‍ ആണ് നിലവില്‍ യുണൈറ്റഡ് താരങ്ങള്‍.