Foot Ball ISL Top News

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ : ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു

September 22, 2023

author:

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ : ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു

കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൻറെ   ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി. കണക്കുകൾ പ്രകാരം 34911 കണികളാണ് മത്സരം കാണാനായി എത്തിയത്. ഇടയ്ക്കിടെ പെയ്ത മഴയെ വകവെക്കാതെ ഇരുടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിൽ പാസിംഗ് കൃത്യതയിലും പന്ത് കൈവശം വയ്ക്കുന്നതിലും മുന്നിട്ടു നിന്നത് ബെംഗളൂരു എഫ്‌സിയാണ്. ബെംഗളുരുവിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിനായി. ആദ്യ പകുതി ഗോൾ രഹിതമായി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മാറിയത്. പദം സീസണിലെ ആദ്യ ഗോൾ സെൽഫ് ഗോളായിമാറി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഇടം കാൽ ഷോട്ട് വല തുളക്കുകയായിരുന്നു.

മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ബെംഗളൂരു എഫ്‌സി താരം സി മെയിനാണു ടീമിനായി ഗോൾ നേടിയത്. ഏഴു മിനിറ്റിന്റെ ഇഞ്ചുറി ടൈം കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് പത്താം സീസൺ ആദ്യ മത്സരം വിജയിച്ചു.

Leave a comment