Foot Ball International Football ISL Top News

ഐഎസ്എല്‍ പത്താം സീസണ്‍ ; ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളുരു എഫ്‌സിയും ഏറ്റുമുട്ടും

September 21, 2023

ഐഎസ്എല്‍ പത്താം സീസണ്‍ ; ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളുരു എഫ്‌സിയും ഏറ്റുമുട്ടും

ഐഎസ്എലിന്‍റെ പത്താം എഡിഷനു ഇന്ന് തുടക്കം.കന്നി കിരീടം ലക്ഷ്യം ഇട്ട്  ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് കിക്കോഫ്.ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുണക്കുന്ന ഇരു ടീമുകളും ഇതിന് മുന്നേ എപ്പോഴൊക്കെ ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോള്‍ ഒക്കെ കളി കാര്യമായി മാറിയിട്ടുണ്ട്.

ISL: Kerala Blasters face rivals Bengaluru FC in season opener

 

കഴിഞ്ഞ തവണ നോക്കൌട്ട് മല്‍സരത്തില്‍ ഉണ്ടായത് ഇപ്പൊഴും ലീഗിന്‍റെ പേര് കളങ്കപ്പെടുത്തുന്നത് ആണ്.കേരളത്തിന് അവരുടെ സ്റ്റാർ മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് നഷ്ട്ടപ്പെട്ടു  എങ്കിലും ഇന്ത്യൻ രാജ്യാന്തര താരങ്ങളായ പ്രീതം കോട്ടാൽ,  പ്രബീർ ദാസ് എന്നിവരുടെ വരവ്  ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.കൂടാതെ മാനേജര്‍ ആയ ഇവാൻ വുകോമനോവിച്ചിന്‍റെ രണ്ടാം സീസണ്‍ ആണിത്.ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവന്‍ ആയ മാനേജര്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ട്രോഫി ക്ഷാമം അവസാനിപ്പിക്കും എന്നു തന്നെ നമുക്ക് കരുതാം.ഇത് കൂടാതെ എന്തൊക്കെ സംഭവിച്ചാലും ടീമിന്‍റെ പിന്നില്‍ ആടിയുലയാതെ പിന്തുണ നല്കാന്‍ മഞ്ഞപ്പട ഉള്ളതും ബ്ലാസ്റ്റേഴ്സിന് മുതല്‍കൂട്ട് ആകുന്നു.

Leave a comment