എക്സ്ട്രാ ടൈമില്‍ ജൂഡ് ; ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ വിജയം നേടി റയല്‍
ബുണ്ടസ്‌ലിഗ ടീമിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിന്‍റെ ആവേശം എക്സ്ട്രാ ടൈമില്‍ പൊളിച്ച് കൊടുത്തു റയല്‍ മാഡ്രിഡ്.സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനിനെ 1-0 ന് തോൽപ്പിച്ചു.എന്നത്തേയും പോലെ ഇത്തവണ ഗോള്‍ നേടിയതും ഇംഗ്ലിഷ് യുവ മിഡ്ഫീല്‍ഡര്‍ ആയ ജൂഡ് ബെലിങ്ഹാം തന്നെ ആണ്.
ഈ വിജയം കാമ്പെയ്‌നിലെ മാഡ്രിഡിന്‍റെ 100% റെക്കോർഡ് നിലനിർത്തി.ഇത്തവരുടെ തുടര്‍ച്ചയായ ആറാം വിജയം ആണ്.ആദ്യ പകുതി മുതല്‍ക്ക് തന്നെ മാഡ്രിഡ് പൊസഷനിൽ ആധിപത്യം പുലർത്തി, പക്ഷേ യൂണിയൻ പ്രതിരോധം മറികടക്കാന്‍ അവരെ കൊണ്ട് കഴിഞ്ഞില്ല.വെറ്ററൻ ഇറ്റലി ഡിഫൻഡർ ലിയോനാർഡോ ബൊനൂച്ചിയുടെ സാന്നിധ്യം റയലിന് വലിയ വെല്ലുവിളി ഉയര്‍ത്തികൊണ്ടിരുന്നു.90 മിനുറ്റ് വരെ ജര്‍മന്‍ ക്ലബിന്‍റെ പ്രയത്നം കാറ്റില്‍ പറത്തി കൊണ്ട് ആണ് ജൂഡ് 95 ആം മിനുട്ടില്‍ വിജയ ഗോള്‍ നേടിയത്.