ആദ്യ മല്‍സരം സ്പാനിഷ് ക്ലബിനെതിരെ ; ഇന്‍റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഓപ്പണിംഗ് റൗണ്ടിൽ, റയൽ സോസിഡാഡിനെ നേരിടാൻ ഇന്റർ മിലാൻ ബുധനാഴ്ച റിയൽ അരീനയിലേക്ക് പോകും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ ആയ മിലാന്‍ നിലവില്‍ മികച്ച ഫോമില്‍ ആണ്.

നാല് മല്‍സരങ്ങളില്‍ നിന്നു നാല് ജയം നേടി ഇന്‍റര്‍ ആണ് സീരി എ യിലെ ലീഡര്‍മാര്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ചിരവൈരികള്‍ ആയ എസി മിലാനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് മിലാന്‍ തകര്‍ത്തത്.പുതിയ മാനേജര്‍ ആയി ചുമതല ഏറ്റ സൈമണ്‍ ഇന്‍സാഗി ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.മറുഭാഗത്ത് റയല്‍ സോസിദാദ് ആകട്ടെ 10 വർഷത്തിന് ശേഷം ആദ്യമായാണ് യൂറോപ്പിയന്‍ ലീഗ് കളിക്കുന്നത്.കഴിഞ്ഞ സീസണില്‍ ലാലിഗയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സോസിദാദിന്‍റെ ഈ സീസണില്‍ പ്രകടനം അത്ര മികച്ചത് അല്ല.