ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ രാജകീയം ആക്കാന്‍ റയല്‍ മാഡ്രിഡ്
ബുധനാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ യൂണിയൻ ബെർലിനെ സാന്‍റിയാഗോ ബെര്‍ണാബ്യൂവിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.ലാലിഗയില്‍ തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങള്‍ ജയം നേടി മികച്ച ഫോമില്‍ ആണ് റോയല്‍ വൈറ്റ്സ്.ലാ ലിഗയിൽ റയൽ സോസിഡാഡിനെതിരായ 2-1 വിജയത്തിന്‍റെ ആവേശത്തില്‍ ആണവര്‍.പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ നേടിയാണ് അവര്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയത്.ഇന്ന് ഇന്ത്യന്‍ സമയം പത്തേ കാല്‍ മണിക്ക് ആണ് കിക്കോഫ്.

മാഡ്രിഡും യൂണിയന്‍ ബെര്‍ലിനും അടങ്ങുന്ന ഗ്രൂപ്പ് സിയില്‍ നാപൊളിയും ബ്രാഗയും ഉണ്ട്.ഇന്നതെ മറ്റൊരു മല്‍സരത്തില്‍ മറ്റ് രണ്ടു ടീമുകളും പരസ്പരം പോരടിക്കും.കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗയില്‍ നാലാം സ്ഥാനം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ യൂണിയന്‍ ബെര്‍ലിന്‍ ഇപ്പോള്‍ മോശം ഫോമില്‍ ആണ്.ആര്‍ബി ലേപ്സിഗിനെതിരെയും വുൾഫ്സ്ബർഗിനോടും തോല്‍വി നേരിട്ടിട്ടുള്ള വരവാണ് അവര്‍.ഇന്നലെ പ്രഖ്യാപ്പിച്ച മാച്ച്‌ഡേ സ്ക്വാഡിൽ ഹാംസ്ട്രിംഗ് പ്രശ്‌നം തരണം ചെയ്ത ഡാനി സെബയോസ് ഇടം നേടിയിട്ടുണ്ട്.