ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ ഗ്ലാമറോടെ ആരംഭിക്കാന്‍ ബാഴ്സലോണ
ചൊവ്വാഴ്ച രാത്രി ക്യാമ്പ് നൗവിലേക്ക് ബെൽജിയൻ ടീമായ റോയൽ ആന്റ്‌വെർപ്പിനെ സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് കാമ്പെയ്‌നില്‍ ഒരു മികച്ച തുടക്കത്തിന് വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ്.കഴിഞ്ഞ രണ്ടു സീസണുകളില്‍ ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗ് റെകോര്‍ഡ് വളരെ മോശം ആയിരുന്നു.ആ ചീത്ത പേര് ഈ സീസണില്‍ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ് സാവിയും താരങ്ങളും.

നിലവില്‍ ലാലിഗയില്‍ നാലു ജയത്തോടെ ബാഴ്സലോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.വിങ്ങ് ബാക്ക് ആയി കാന്‍സലോ, വിങ്ങര്‍ ആയി ജോവ ഫെലിക്സ് വന്നതോടെ ഏറെ കാലത്തെ ഇടവേളക്ക് ശേഷം ബാഴ്സലോണ പിച്ചില്‍ അക്രമണ ഫൂട്ബോള്‍ കളിച്ചു.ശനിയാഴ്ച ലാ ലിഗയിൽ റയൽ ബെറ്റിസിനെതിരെ 5-0 ന് ആണ് ജയിച്ചത്.സ്ട്രൈക്കര്‍ ലെവന്‍ഡോസ്ക്കി വീണ്ടും ഫോമിലേക്ക് ഉയര്‍ന്നത് സാവിക്ക് ആശ്വാസം പകരുന്നു.അറൂഹോ ,പെഡ്രി എന്നിവര്‍ പരിക്ക് മൂലം കളിക്കില്ല.സുഖം പ്രാപിച്ച ഗുണ്ടോഗന്‍ ഇന്ന് ആദ്യ ടീമിലേക്ക് തിരിച്ചെത്തും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.