വിജയകുതിപ്പ് തുടര്‍ന്ന് ആഴ്സണല്‍
ഇന്നലെ അര്‍ട്ടേറ്റയും സംഘവും പുതിയ ചരിത്രം കുറിച്ചു.ആഴ്‌സണൽ ആറ് വർഷത്തിനിടെ എവർട്ടണിൽ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തമാക്കി.ഞായറാഴ്ച ഗുഡിസൺ പാർക്കിൽ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്സണല്‍ വിജയം നേടിയത്.ലിയാൻഡ്രോ ട്രോസാർഡിന്റെ രണ്ടാം പകുതിയിലെ ഗോള്‍ ആണ് മല്‍സരഗതിയെ മാറ്റിമറച്ചത്.

മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ ആഴ്സണല്‍ താരങ്ങള്‍ക്ക് ചുറ്റും മികച്ച പ്രതിരോധം തീര്‍ത്ത് ഏവര്‍ട്ടന്‍ മികച്ച രീതിയില്‍ പ്രതികരിച്ചു.ഇത് പലപ്പോഴും ആഴ്സണല്‍ താരങ്ങളെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ ആക്കി.ഗബ്രിയേൽ മാർട്ടിനെല്ലി 19 ആം മിനുട്ടില്‍ ഗോള്‍ നേടി എങ്കിലും വാര്‍ അതിനെ ഒഫ്സൈഡ് വിളിച്ചു.ഒരു മികച്ച കോമ്പിനേഷന്‍ ഗെയിമിലൂടെ ആണ് 69 ആം മിനുട്ടില്‍ ആഴ്സണല്‍ ട്രോസാർഡിലൂടെ വിജയ ഗോള്‍ നേടിയത്.തോൽവി അറിയാത്ത ആഴ്‌സണൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ടോട്ടൻഹാമിനും ലിവർപൂളിനും ഒപ്പം തുടരുന്നു.എന്നാല്‍ കുറഞ്ഞ ഗോള്‍ ഡിഫറന്‍സ് മൂലം നാലാം സ്ഥാനത്താണ് ആഴ്സണല്‍.