പീറ്റർ സ്ലിസ്‌കോവിച്ച് പരിക്ക് ; ജംഷഡ്പൂർ എഫ്‌സിക്കു വന്‍ തിരിച്ചടി
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ക്രൊയേഷ്യൻ സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കില്ല.ജംഷഡ്പൂർ എഫ്‌സിയുടെ പ്രധാന താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ലിസ്‌കോവിച്ചിന് പ്രീ സീസണിലാണ് ഈ തിരിച്ചടി നേരിട്ടത്. സെപ്റ്റംബർ 21 ന് ടീം ലീഗ് കിക്ക്-ഓഫിന് തയ്യാറെടുക്കുമ്പോൾ, 32 കാരനായ മുൻനിരക്കാരന് പകരക്കാരനെ ഉറപ്പാക്കാൻ ക്ലബ് ഇപ്പോൾ ക്ലബ് സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്.

മികച്ച എയര്‍ ബോള്‍ പ്ലേ,അതുല്യമായ ഗോൾ സ്കോറിംഗ് കഴിവ്, ഫീൽഡിലെ സാങ്കേതിക വൈദഗ്ദ്ധ്യം, ശാരീരിക ശക്തി എന്നിവക്കു പേര് കേട്ട താരം ആണ് പീറ്റർ സ്ലിസ്‌കോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കൊപ്പം സ്ലിസ്‌കോവിച്ചിന്റെ അരങ്ങേറ്റ സീസൺ ശ്രദ്ധേയമായിരുന്നു. ക്ലബ്ബിനായി വെറും 17 മത്സരങ്ങളിൽ നിന്ന് എട്ട് തവണ ഗോള്‍ നേടുകയും നാല് തവണ അസിസ്റ്റുകള്‍ക്കു വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.ചെന്നൈ ടീമിന് വേണ്ടിയുള്ള പ്രകടനം കണ്ടത്തിന് ശേഷമാണ് താരത്തിനെ ജാംഷഡ്പൂര്‍ സൈന്‍ ചെയ്തത്.