ജൂലിയൻ ഡ്രാക്‌സ്‌ലർ ഖത്തറിലേക്ക്
പാരീസ് സെന്റ് ജെർമെയ്‌ൻ മിഡ്‌ഫീൽഡർ ജൂലിയൻ ഡ്രാക്‌സ്‌ലർ (29) ഖത്തര്‍ ക്ലബ് ആയ അൽ-അഹ്‌ലിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഈ ആഴ്ച്ച ഇത് രണ്ടാമത്തെ താരത്തിനെ ആണ് പിഎസ്ജി ഖത്തര്‍ ലീഗിലേക്ക് പറഞ്ഞയക്കുന്നത്.ഈ ആഴ്ച്ച മാർക്കോ വെറാട്ടിഅൽ-അറബിയിലേക്കുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയിരുന്നു.

പിഎസ്ജിയില്‍ നിന്നു പോകാന്‍ ഡ്രാക്സളര്‍ ഏറെ മടിച്ചിരുന്നു.താരം വന്നപ്പോള്‍ ഉണ്ടായിരുന്ന ഫോം ഒന്നും പിന്നീട് ടീമില്‍ കാണിച്ചിട്ടില്ല.കാലങ്ങള്‍ ഏറെയായി താരം സബ് ആയി പാരീസില്‍ കഴിയാന്‍ തുടങ്ങിയിട്ട്.കഴിഞ്ഞ സീസണില്‍ അദ്ദേഹം ബെന്‍ഫിക്കയില്‍ ലോണില്‍ കഴിയുകയായിരുന്നു.ഈ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ക്രിസ്റ്റല്‍ പാലസ് മുന്നോട്ട് വന്നിരുന്നു.എന്നാല്‍ ആ നീക്കം അദ്ദേഹം നിരസിച്ചു.ഇപ്പോള്‍ ഖത്തര്‍ ക്ലബില്‍ നിന്നുള്ള ഓഫര്‍ വന്നതോടെ ഒടുവില്‍ പാരിസ് നഗരം വിടാന്‍ താരം തയ്യാറായി.ഫാബ്രിസിയോ റോമാനോ നല്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത 24-48 മണിക്കൂറിനുള്ളിൽ താരം തന്‍റെ മെഡികല്‍ ഖത്തറില്‍ വെച്ച് പൂര്‍ത്തിയാക്കും.