” യമാലിന്‍റെ യാത്ര ഒരു സൂപ്പര്‍സ്റ്റാറിലേക്ക് !!!!!!!!!! “
തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ സ്‌പെയിനിനായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം ബാഴ്‌സലോണ താരം ലാമിൻ യമലിനെ ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് പ്രശംസിച്ചു.ഈ ഇന്റർനാഷണൽ ബ്രേക്കിലൂടെ സ്പെയിനിന് കൂടി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത്തോടെ യമാലിന്‍റെ ഫൂട്ബോള്‍ ബ്രാന്‍ഡ് വാല്യൂ വളരെ അധികം വര്‍ധിച്ചിരിക്കുന്നു.

“കഴിഞ്ഞ സീസണുകളില്‍ ഒരുപാട് നല്ല താരങ്ങള്‍ ലാലിഗ വിട്ടു.അത് ലീഗിനെ പ്രതികൂലമായി ബാധിച്ചിരുന്നു.എന്നാല്‍ യമാലിനെ പോലുള്ള താരങ്ങളുടെ വരവോടെ ആ പ്രശ്നം ബാലന്‍സ് ആയി തുടങ്ങി.ഇപ്പോള്‍ ഫൂട്ബോളില്‍ ഒരുപാട് നല്ല കളിക്കാര്‍ ഉണ്ട്.എന്നാല്‍ യമാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ആണ് പോകുന്നത്.റയല്‍ യുവ താരം ആയ വിനീഷ്യസിനെ പോലെ.”തെബാസ് സ്പാനിഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.അദ്ദേഹത്തെ കൂടാതെ യമാലിന്‍റെ പ്രതിഭയെ കുറിച്ച് സീസര്‍ അസ്പ്ലിക്കുയേറ്റ,സോള്‍ നിഗസ്,എന്നിവരും പരസ്യമായി സംസാരിച്ചിരുന്നു.