ഐഎസ്എല്‍ ട്രോഫി നിലനിര്‍ത്തിയ ആദ്യ ടീം ആവാന്‍ മോഹന്‍ ബഗാന്‍
ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി കിരീടം നിലനിര്‍ത്തിയ ടീം എന്ന ബഹുമതിക്ക് വേണ്ടിയാണ് തങ്ങള്‍ പോരാടാന്‍ പോകുന്നത് എന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ് ജുവാൻ ഫെറാൻഡോ മാധ്യമങ്ങളോട് പറഞ്ഞു.സെമിഫൈനലില്‍ എത്തുന്നതിന് വേണ്ടി ഈ സീസണിലും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ആറ് ടീമുകള്‍ ഉണ്ടാകും എന്നും അദ്ദേഹം പ്രവചനം നടത്തി.

കഴിഞ്ഞ എല്ലാ സീസണുകളിലും ഇതുപോലെ ആറ് ടീമുകള്‍ മികച്ച പ്രകടനം നടത്തിയതായും അദ്ദേഹം ചൂണ്ടികാട്ടി.ടൂര്‍ണമെന്റിലെ ഇത്തവണ പേടിക്കേണ്ട ടീം ഏതാണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് സെർജിയോ ലൊബേര നയിക്കുന്ന ഒഡീഷയെ ആണ്.ഒഡീഷക്കു ഏറ്റവും ശക്തമായ സ്ക്വാഡും കൂടാതെ പുതിയ കളിക്കാരെ നന്നായി റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.അത് കഴിഞ്ഞു ആഷിക്ക് കുരുണിയന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്താണ് എന്നു തനിക്ക് അറിയില്ല എന്നു പറഞ്ഞ മാനേജര്‍ ജുവാൻ ഫെറാൻഡോ താരത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ പൂര്‍ണ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് ക്ലബിലെ മെഡിക്കല്‍ ബോര്‍ഡ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.