” ബാറ്റിങ്ങില്‍ ഞങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട് ” – ബാബര്‍ അസം
ഇന്ത്യന്‍ ടീമില്‍ നിന്നു അപ്രതീക്ഷ തോല്‍വി ഏറ്റുവാങ്ങിയ പാക്ക് ടീം ആകെ നിരാശയില്‍ ആണ്.റിസർവ് ദിനത്തിൽ കളിക്കാൻ ഇറങ്ങിയതിന് ശേഷം ഇന്ത്യയ്‌ക്കെതിരായ ഏകദിന അന്താരാഷ്ട്ര മത്സരത്തിൽ പാകിസ്ഥാൻ അവരുടെ ഏറ്റവും വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്.നാളത്തെ മല്‍സരത്തില്‍ ശ്രീലങ്കക്കെതിരെ കളിയ്ക്കാന്‍ ഇറങ്ങുന്ന പാക്ക് ടീം നിലവില്‍ 200 ഓളം റണ്‍സിന് തോറ്റു എന്നതിന്‍റെ സമ്മര്‍ദത്തില്‍ ആണ്.

ടീമിന്‍റെ ബാറ്റിങ് പ്രകടനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നിരാശ പ്രകടിപ്പിച്ചു.”കാലാവസ്ഥ ഞങ്ങളുടെ ഒപ്പം നിന്നില്ല.ഞങ്ങള്‍ പരിശ്രമിച്ചു എങ്കിലും ബാറ്റിങ്,ബോളിങ്ങ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ടീമിന്‍റെ പ്രകടനം വളരെ മോശം ആയിരുന്നു. ഇന്ത്യൻ ഓപ്പണർമാർ ഞങ്ങളുടെ ബോളര്‍മാരെ എങ്ങനെ നേരിടണം എന്നു നന്നായി പഠിച്ചു വെച്ചിരുന്നു.അവര്‍ വ്യക്തമായി ആ പ്ലാന്‍ നടപ്പില്‍ ആക്കി.വിരാട്ടും രാഹുലും അതേ പാത പിന്തുടര്‍ന്നു.ബോളിങ്ങില്‍ ആണെങ്കില്‍ ജസ്പ്രീതും സിറാജും മികച്ച തുടക്കം ഇന്ത്യക്ക് നല്കി.അവരുടെ സ്വിങ്ങുകള്‍ നേരിടാന്‍ ഞങ്ങളെ കൊണ്ട് കഴിഞ്ഞില്ല.ബാറ്റിങ്ങില്‍ ഞങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടേണ്ടത് ഉണ്ട് എന്നു ഇത് തെളിയിച്ചു”ബാബർ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ പറഞ്ഞു.