EPL 2022 European Football Foot Ball International Football Top News transfer news

ഇംഗ്ലണ്ടിലെ വനിത ഫൂട്ബോള്‍ താരങ്ങള്‍ക്ക് തുല്യവേദനം ആവശ്യപ്പെട്ട് പ്ലെയേഴ്‌സ് യൂണിയൻ ചീഫ്

September 13, 2023

ഇംഗ്ലണ്ടിലെ വനിത ഫൂട്ബോള്‍ താരങ്ങള്‍ക്ക് തുല്യവേദനം ആവശ്യപ്പെട്ട് പ്ലെയേഴ്‌സ് യൂണിയൻ ചീഫ്

ഇംഗ്ലണ്ടിലെ വനിതാ താരങ്ങൾ ഇപ്പോൾ തുല്യ അവകാശങ്ങൾക്ക് അർഹരാണെന്ന് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ചീഫ് എക്‌സിക്യൂട്ടീവ് മഹേത മൊളാങ്കോ പറഞ്ഞു.രണ്ടു വിഭാഗങ്ങളിലെ താരങ്ങളേയും ഒരു പോലെ തന്നെ  ഇംഗ്ലിഷ് ബോര്‍ഡ് കാണണം എന്നും മൊളാങ്കോ പറഞ്ഞു.ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലെയും മുൻകാല പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെയും കളിക്കാരുടെ യൂണിയനാണ് പിഎഫ്എ.

Maheta Molango: Chief executive of Professional Footballers' Association  vows to listen and work for players | Football News | Sky Sports

(പിഎഫ്എ ചീഫ് എക്‌സിക്യൂട്ടീവ് മഹേത മൊളാങ്കോ)

 

 

“ഇംഗ്ലണ്ട് വനിത ടീമിന് പിന്തുണ നല്കാന്‍ പറ്റിയ അവസരം ആണ് ഇത്.കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെയുള്ള തീരുമാനം ആണ് ഇനിയും എടുക്കുന്നത്  എങ്കില്‍ വനിത ടീമുകള്‍ ഈ അടുത്ത കാലത്ത്  നേടിയ മുന്നേറ്റങ്ങള്‍ക്ക് ഒന്നും ഈ സമൂഹത്തില്‍  ഒരു മാറ്റവും വരുത്താന്‍ ആവാതെ പോകും.”മൊളാങ്കോ ടിയുസിയോട് പറഞ്ഞു.കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ട് ഫൂട്ബോളില്‍ നിലവില്‍ ഉള്ള സാലറി സ്ട്രക്ച്ചര്‍,ബോണ്‍സ് സ്ട്രക്ച്ചര്‍,ആനുകൂല്യങ്ങള്‍ എന്നിവ ആണ്‍ ,പെണ്‍ ടീമുകളില്‍ ഉള്ള വിത്യാസങ്ങള്‍ മാറ്റണം എന്നാവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് താരം ആയ  കാരെൻ കാർണിയുടെ റിവ്യു ഈ അടുത്താണ് വന്നത്.

Leave a comment